17 April, 2017 10:01:46 AM
ഓഹരി സൂചികകളില്‍ 55 പോയന്‍റ് നഷ്ടത്തോടെ തുടക്കം
മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 55 പോയന്റ് നഷ്ടത്തില്‍ 29406ലും നിഫ്റ്റി 19 പോയന്റ് താഴ്ന്ന് 9131ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 920 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1007 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്‌ഡിഎഫ്സി, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്.