15 April, 2017 12:21:14 PM
മൂന്നു മാസത്തേക്കു ഡേറ്റ ഫ്രീ ഓഫറുമായി എയര്‍ടെല്‍
മുംബൈ: ജിയോയെ മറികടക്കാന്‍ മൂന്നു മാസത്തേക്കു ഡേറ്റ ഫ്രീ ഓഫറുമായി എയര്‍ടെല്‍. മൂന്നുമാസത്തേക്ക് 30 ജിബി ഡേറ്റ സൗജന്യമായി നല്‍കുകയാണ് എയര്‍ടെല്‍. ഇതോടെ രാജ്യത്തെ ടെലികോം മേഖലയിലെ മല്‍സരം കൂടുതല്‍ ശക്തമാകുകയാണ്. ജിയോ തുടങ്ങി വെച്ച ഓഫറുകളെ നേരിടാന്‍ എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ കമ്പനികള്‍ വന്‍ ഓഫറുകളുമായി രംഗത്തെത്തി കഴിഞ്ഞു. വേനലവധിക്കാലം ആഘോഷിക്കാന്‍ തകര്‍പ്പന്‍ ഓഫറുമായാണ് എയര്‍ടെലിന്‍റെ വരവ് .
മൈ എയര്‍ടെല്‍ ആപ് വഴിയാണ് ഈ സ്‌പെഷ്യല്‍ ഹോളിഡേ സര്‍പ്രൈസ് ഓഫര്‍ ലഭ്യമാക്കുകയെന്ന് എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് നേരിട്ടയച്ച സന്ദേശത്തിലൂടെയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്.
ഓരോ മാസവും 10 ജിബി വരെയാണ് സൗജന്യം. അവധിക്കാലം കൂടുതല്‍ ഫലപ്രദമാക്കുകയാണ് ഡേറ്റ സൗജന്യത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് എയര്‍ടെല്‍ വ്യക്തമാക്കി. സ്‌കൂള്‍, കോളജുകള്‍ ഉള്‍പ്പെടെ രണ്ടുമാസമാണ് വേനല്‍ അവധി. അതുകഴിഞ്ഞും ഒരുമാസം കൂടി ഓഫര്‍ ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഏപ്രില്‍ 30 വരെ മൈ എയര്‍ടെല്‍ ആപ്പില്‍ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാനാകും.
ഇതിനു പുറമെ റോമിംഗ്, രാജ്യാന്തര കോളുകള്‍ക്കായി വന്‍തുകയും കുറച്ചിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കളുമായി ഇന്റര്‍നെറ്റില്‍ വിഡിയോ കോളിങ്, ഫോട്ടോ, വിഡിയോ ഷെയറിംഗ് എന്നിവയും എളുപ്പമാകും. വിദേശ ടൂറിന് പദ്ധതിയിട്ടവര്‍ക്കും ഹോളിഡേ ഓഫര്‍ നന്നായി ഉപകരിക്കുമെന്നും കുറഞ്ഞനിരക്കിലുള്ള മറ്റു ഓഫറുകള്‍ ലഭ്യമാണെന്നും ഗോപാല്‍ വിറ്റല്‍ പറഞ്ഞു.