22 January, 2016 11:03:15 AM


റബ്ബര്‍ ഇറക്കുമതി മാര്‍ച്ച് 31 വരെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു



ദില്ലി : മാര്‍ച്ച് 31 വരെ സ്വാഭാവിക റബ്ബര്‍ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. റബ്ബറിന്‍റെ വിലയിടിവ് മൂലം ബുദ്ധിമുട്ടിലായ കര്‍ഷകരെ സഹായിക്കാനാണ് കേന്ദ്രം ഇങ്ങനെയൊരു തീരുമാനമെടുത്തത്. വാണിജ്യ മന്ത്രാലയത്തിലെ വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ ഇത് സംബന്ധിച്ചുള്ള ഉത്തരവ് വ്യാഴാഴ്ച ഇറക്കി. 

റബ്ബറിന്‍റെ വില നൂറിലും താഴോട്ട് വന്നതോടെ റബ്ബറിനെ ആശ്രയിച്ചു കഴിയുന്ന മലയോര പ്രദേശങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്.  പ്രധാനമന്ത്രി നരേന്ദ്രമോദി കേരള സന്ദർശനത്തിനിടെ ഇതിനെ സംബന്ധിച്ച് നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.

ആറുമാസത്തേക്ക് റബ്ബര്‍ ഇറക്കുമതി നിരോധിക്കുമെന്ന് വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ കേരള എം.പിമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍  ഇറക്കുമതി  മുംബൈ തുറമുഖങ്ങളിലൂടെ മാത്രമാക്കിയുള്ള ഉത്തരവാണ് ബുധനാഴ്ച പുറത്തുവന്നത്. ഇതുകൊണ്ട് ഗുണമുണ്ടാവില്ല എന്നു മനസിലാക്കിയാണ് ഇറക്കുമതിക്ക് താത്കാലിക നിയന്ത്രണം കൊണ്ടുവന്നത്. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K