12 April, 2017 12:02:19 PM
ആധാര്‍ വിവരങ്ങള്‍ നല്‍കയില്ലെങ്കില്‍ ബാങ്കുകള്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യും
ദില്ലി: 2014 ജൂലായ്ക്കും 2015 ആഗസ്തിനുമിടയില്‍ അക്കൗണ്ട് തുടങ്ങിയവര്‍ ആധാര്‍ വിവരങ്ങള്‍ നല്‍കയില്ലെങ്കില്‍ ബാങ്കുകള്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തേക്കാം. കെവൈസി, ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതിനുള്ള അവസാന ദിവസം ഏപ്രില്‍ 30 ആണ്. വിദേശത്തുനിന്ന് വരുമാനം ലഭിക്കുന്നത് സംബന്ധിച്ച എഫ്‌എടിസിഎ സര്‍ട്ടിഫിക്കേഷനും ഇതോടൊപ്പം നല്‍കണം. ബാങ്കുകള്‍, മറ്റ് നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുള്ള എല്ലാ അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാണ്.