11 April, 2017 03:25:19 PM
പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം; ഞായറാഴ്ച അടച്ചിടാനും നീക്കം
ദില്ലി: നടത്തിപ്പ് ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി പെട്രോൾ പമ്പുകളുടെ പ്രവർത്തന സമയം നിശ്ചയിക്കാനും ഞായറാഴ്ചകളിൽ അടച്ചിടാനും നീക്കം. ഇന്ത്യൻ പെട്രോൾ ഡീലേഴ്‌സ് കൺസോർഷ്യമാണ് ഇത്തരമൊരു നീക്കത്തിനു പിന്നിൽ. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുവരെയാണ് നിർദേശിക്കുന്ന പ്രവർത്തനസമയമെന്ന് കൺസോർഷ്യം ജനറൽ സെക്രട്ടറി രവി ഷിൻഡെ അറിയിച്ചു.
മെയ് 15 മുതൽ ഇത് പ്രാവർത്തികമാക്കാനാണ് കൺസോർഷ്യത്തിന്‍റെ ശ്രമം. അതേ സമയം കേരളത്തിൽ പുതിയ തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിനും ഇത്തരമൊരു നീക്കത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലത്രേ.