10 April, 2017 05:31:28 PM
ട്രായ് നടപടി: പുത്തന്‍ ഓഫറുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജിയോ
മുംബൈ: ട്രായ് നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കേണ്ടി വന്നെങ്കിലും ഉടന്‍ തന്നെ പുത്തന്‍ ഓഫറുകളുമായി ഉടന്‍ രംഗത്തെത്തുമെന്ന് ജിയോ. കന്പനിയുടെ തന്നെ വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സൗജന്യ സേവനങ്ങള്‍ നിര്‍ത്തി പകരം കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കി വിപണി പിടിക്കാനാണ് ജിയോ ഇപ്പോള്‍ ശ്രമിക്കുന്നത്.
വരിക്കാരെ പിടിച്ചു നിര്‍ത്തുന്ന പുത്തന്‍ താരിഫ് പട്ടിക ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും ജിയോ അറിയിച്ചു. ജിയോയുടെ വന്പന്‍ ഓഫറുകള്‍ക്കെതിരെ മറ്റ് കന്പനികളും പരാതിയുമായി രംഗത്തെത്തിയതോടെയാണ് ജിയോയ്ക്ക് ട്രായിയുടെ പിടി വീണത്. ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ നിര്‍ത്തലാക്കാനും, പ്രൈം അംഗത്വമെടുക്കുന്ന കാലാവധി അവസാനിപ്പിക്കാനുമാണ് ട്രായ് ആവശ്യപ്പെട്ടത്. ഇതു പ്രകാരം സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ജിയോ അവസാനിപ്പിച്ചെങ്കിലും പ്രൈം അംഗത്വ കാലാവധിയിലെ ഫ്രീ ഡാറ്റാ സേവനം ഇപ്പോഴും ലഭ്യമാക്കുന്നുണ്ട്.