07 April, 2017 11:16:26 AM
അന്തരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിനും ക്രൂഡ് ഓയിലിനും വില കൂടി
മുംബൈ: അന്തരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന്റെയും ക്രൂഡ് ഓയിലിന്റെയും വിലയുയർന്നു. സിറിയയിലെ അമേരിക്കൻ സൈനിക നടപടിയെ തുടർന്നാണ് വില വര്‍ദ്ധിച്ചത് ഡോളറിന്റെ മൂല്യം ഇടിഞ്ഞതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വർണ്ണത്തിന് വില ഉയരുന്നത്. ഇന്ത്യൻ വിപണിയടക്കം ആഗോള ഓഹരി വിപണികളെല്ലാം നഷ്ടത്തിലാണ്.