05 April, 2017 10:02:50 AM


സംസ്ഥാന വ്യാപകമായി ഇന്ന് സ്വര്‍ണവ്യാപാരികളുടെ ഹര്‍ത്താല്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് സ്വര്‍ണവ്യാപാരികളുടെ ഹര്‍ത്താല്‍. സ്വര്‍ണാഭരണങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വര്‍ണവ്യാപാരികള്‍ കടകളടച്ച്‌ പ്രതിഷേധിക്കുന്നത്.

ഹര്‍ത്താലിനോടനുബന്ധിച്ച്‌ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കേരള ജ്വല്ലേഴ്സ് അസോസിയേഷന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. സ്വര്‍ണാഭരണ നിര്‍മാതാക്കള്‍, ഹാള്‍ മാര്‍ക്കിംഗ് സെന്ററുകള്‍, റിഫൈനറികള്‍, ഡൈ വര്‍ക്കിംഗ് സെന്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളും ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K