04 April, 2017 02:40:59 PM


ട്രഷറികളില്‍ പണമില്ല; കേരളത്തില്‍ കറന്‍സി ക്ഷാമമെന്ന് മന്ത്രി തോമസ് ഐസക്



തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യത്തിന് കറന്‍സി ലഭിക്കുന്നില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ട്രഷറികളില്‍ വേണ്ടത്ര പണമെത്താത്തതിനാല്‍ പലയിടത്തും ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തിരെഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പണം ആവശ്യത്തിനു നല്‍കുന്ന റിസര്‍വ് ബാങ്ക് കേരളത്തെ അവഗണിക്കുകയാണ്. ആര്‍.ബി.ഐ പക്ഷപാത നിലപാടാണ് കേരളത്തോട് സ്വീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി റിസര്‍വ് ബാങ്ക് മാറി. ഈ നില തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയതോടെ സര്‍ക്കാര്‍ സാമ്ബത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. മദ്യശാലകള്‍ പൂട്ടിയതോടെ 5,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതു പരിഹരിക്കുന്നതിനായി നികുതി പിരിവ് ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K