31 March, 2017 07:53:03 PM
249 രൂപക്ക് 300 ജി.ബി ഡാറ്റയുമായി ബി.എസ്.എന്‍.എല്‍
ദില്ലി: 249 രൂപക്ക് 300 ജി.ബി ഡാറ്റയുമായി ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് ഉപഭോക്താകള്‍ക്കാണ് ഇൗ ഒാഫര്‍ ലഭ്യമാവുക. പ്രതിമാസം 249 രൂപ നല്‍കിയാല്‍ പ്രതിദിനം 10 ജി.ബി ഡാറ്റയാണ് ബ്രോഡ്ബാന്‍ഡ് ഉപഭോക്താകള്‍ക്ക് ബി.എസ്.എന്‍.എല്‍ നല്‍കുക.
ഇതിനൊപ്പം രാവിലെ ഒമ്ബത് മണി മുതല്‍ രാത്രി ഏഴ് വരെ കോളുകള്‍ സൗജന്യവുമായിരിക്കും. ഞായറാഴ്ചകളിലെ കോളുകള്‍ പരിപൂര്‍ണ്ണ സൗജന്യവും ആയിരിക്കും. കൂടുതല്‍ ഉപഭോക്താകളെ പുതിയ തീരുമാനത്തിലൂടെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ബി.എസ്.എന്‍.എല്‍ കണക്കു കൂട്ടുന്നത്. ബി.എസ്.എന്‍.എല്‍ മാത്രമാണ് ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്ന കമ്ബനികളില്‍ ഇത്രയും മികച്ച ഒാഫര്‍ നല്‍കുന്നതെന്ന് കമ്ബനിയുടെ ഡയറക്ടര്‍ എന്‍.കെ ഗുപ്ത പറഞ്ഞു.
റിലയന്‍സ് ജിയോ നല്‍കുന്ന സൗജന്യ സേവനത്തിന് ഇന്നത്തോടെ അവസാനമാകും. കഴിഞ്ഞ ആറ് മാസത്തോളമായി ജിയോ സൗജന്യ സേവനം തുടര്‍ന്ന് വരികയായിരുന്നു. ഇനി മുതല്‍ 149 രൂപ മുതലുള്ള ജിയോയുടെ വിവിധ പ്ലാനുകള്‍ എടുത്ത് കമ്ബനിയുടെ സേവനങ്ങള്‍ തുടരാവുന്നതാണ്. ജിയോയുടെ പ്രൈം മെമ്ബര്‍ഷിപ്പ് ഏടുക്കുന്നവര്‍ക്ക് പ്രത്യേക ഒാഫറുകളും കമ്ബനി നല്‍കുന്നുണ്ട്. 99 രൂപയാണ് പ്രൈം മെമ്ബര്‍ഷിപ്പ് എടുക്കാന്‍ നല്‍കേണ്ടത്.