26 March, 2017 10:05:20 AM


ബാങ്കുകൾ ഏപ്രിൽ ഒന്നു വരെ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക്

ദില്ലി : രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഏപ്രില്‍ ഒന്നു വരെയുള്ള എല്ലാ ദിവസങ്ങളിലും തുറന്നു പ്രവര്‍ത്തിക്കണമെന്ന് റിസർവ് ബാങ്ക്. സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ സര്‍ക്കാരിലേയ്ക്കുള്ള ഇടപാടുകള്‍ അധികമായ സാഹചര്യത്തിലാണ് ആര്‍ബിഐ നിര്‍ദേശം.

ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്നും ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിസർവ് ബാങ്കിന് കീഴില്‍ വരുന്ന സര്‍ക്കാര്‍ പണമിടപാട് സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്.

സര്‍ക്കാരുമായി ബന്ധപ്പെട്ട നികുതികള്‍ അടക്കമുള്ള സാമ്പത്തിക ഇടപാടുകളാകും അവധി ദിനങ്ങളില്‍ നടത്തുകയെന്നും ആര്‍ബിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ആര്‍ബിഐ ശാഖകളും എല്ലാ ദിവസവും പ്രവര്‍ത്തിക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K