23 March, 2017 05:30:08 PM


സര്‍ക്കാര്‍ ആശുപത്രികളില്‍ ഹെല്‍ത്ത് പ്രമോട്ടര്‍

കോട്ടയം: മേലുകാവ്, വൈക്കം, പുഞ്ചവയല്‍ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ പ്രമോട്ടര്‍, വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹെല്‍ത്ത് പ്രമോട്ടര്‍ തസ്തികകളില്‍ നിയമിക്കുന്നതിന് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ്സ് ജയിച്ച 25 നും 50 നും മദ്ധ്യേപ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യാത്രാപ്പടി ഉള്‍പ്പെടെ പ്രതിമാസം 9625 രൂപ ഓണറേറിയം ലഭിക്കും. നിശ്ചിത പ്രെഫോര്‍മയില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ മാര്‍ച്ച് 31 വൈകിട്ട് അഞ്ചിനകം നല്‍കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K