06 February, 2026 06:47:39 PM
കോഴ്സ് മെന്‍റര്‍, കോഴ്സ് കോ-ഓർഡിനേറ്റർ: കരാര്‍ നിയമനം

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍റ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ എംബിഎ , ഓൺലൈൻ എംകോം പ്രോഗ്രാമുകളിൽ യഥാക്രമം കോഴ്സ് മെന്‍റര്‍, കോഴ്സ് കോഓർഡിനേറ്റർ തസ്തികകളിൽ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം , യുജിസി നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡി യോഗ്യതയുമുള്ളവരെയാണ് പരിഗണിക്കുന്നത്.
2026 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും. പ്രതിമാസ വേതനം 40000 രൂപ. അപേക്ഷയും അനുബന്ധ രേഖകളും വിജ്ഞാപന തീയതി മുതല്‍ 15 ദിവസത്തിനകം recruitmentada7@mgu.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ (www.mgu.ac.in).




