27 September, 2025 08:07:19 PM
ഖാദി വിപണനമേള സെപ്റ്റംബർ 29 മുതൽ; 30 ശതമാനം വിലക്കിഴിവ്

കോട്ടയം: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാല ഖാദി വിപണന മേള സെപ്റ്റംബർ 29 മുതൽ ഒക്ടോബർ നാല് വരെ നടക്കും. മേളയിൽ 30 ശതമാനം വരെ റിബേറ്റിൽ തുണിത്തരങ്ങൾ വാങ്ങാം. ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച ( സെപ്റ്റംബർ 29 ) ഉച്ചകഴിഞ്ഞു മൂന്നിന് ഏറ്റുമാനൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലിജോർജ് നിർവഹിക്കും. ഖാദി ബോർഡ് അംഗം കെ.എസ് രമേഷ് ബാബു അധ്യക്ഷത വഹിക്കും. ഏറ്റുമാനൂർ നഗരസഭ അംഗം കെ.കെ ശോഭന കുമാരി ആദ്യ വില്പന നടത്തും.