20 January, 2026 07:37:00 PM
നഴ്‌സിങ് അസിസ്റ്റന്റ് കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: അസാപ്പ് കേരളയും തിരുവല്ല മെഡിക്കൽ മിഷൻ അക്കാദമിയും ചേർന്ന് നടത്തുന്ന നഴ്‌സിങ് അസിസ്റ്റന്റ് കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18നും 40നും മദ്ധ്യേ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയ്യതി ജനുവരി 27.ഫോൺ: 9495999688.




