27 December, 2025 07:41:36 PM


നോര്‍ക്ക റൂട്ട്സ് സ്വാന്തന അദാലത്ത് ജനുവരി ഒന്‍മ്പതിന്



കോട്ടയം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കി വരുന്ന ധനസഹായപദ്ധതിയുടെ അദാലത്ത് ജനുവരി ഒന്‍പതിന് നടക്കും. കളക്ടറേറ്റ് തൂലിക കോണ്‍ഫറന്‍സ് ഹാളില്‍  രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് അദാലത്ത്. 
മുന്‍കുട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. താല്പര്യമുളളവര്‍ www.norkaroots.kerala.gov.in എന്ന വെബ്സൈറ്റ്  മുഖേന ജനുവരി ഏഴിനു മുന്‍പ് അപേക്ഷ നല്‍കണം. 

മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭിക്കും. 

വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുള്ളവരെയാണ് പരിഗണിക്കുക. മുന്‍പ് അപേക്ഷ നല്‍കിയവരും നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒരു  പദ്ധതി പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷിക്കുമ്പോഴും ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല. 

വിശദവിവരങ്ങള്‍ക്ക്  0481 2580033, 8281004905 എന്നീ നമ്പറുകളിലും  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) എന്നീ നമ്പറുകളിലും ബന്ധപ്പെടാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299