06 January, 2026 06:18:40 PM
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

കോട്ടയം: കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ഗറ്റ് ടെക്നോളജീസ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മന്റ്, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡിപ്ലോമ ഇൻ ടാലി ആൻഡ് ഫോറിൻ അക്കൗണ്ടിങ് മാനേജ്മന്റ്, ഡി.സി.എ, പി.ജി.ഡി.സി.എ. എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. ഫോൺ: 9605404811, 04812304031.




