06 November, 2025 06:59:33 PM
വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2025 -2026 വർഷത്തെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളിൽ റെഗുലർ കോഴ്സിന് പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ഡിസംബർ 15-ന് മുൻപായി ഓൺലൈനായോ നേരിട്ട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ മുമ്പാകെയോ അപേക്ഷിക്കണം. അപേക്ഷ നൽകുന്നതിന് മുൻപായി അംഗങ്ങൾ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം. അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വ കാർഡിന്റെയും അംഗത്വ പാസ്ബുക്കിന്റെയും പകർപ്പ്, റേഷൻ കാർഡിന്റെയും ആധാർ കാർഡിന്റെയും പകർപ്പ്,ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, വിദ്യാർഥിയുടെ ആധാർ കാർഡ,് എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ്, ഇപ്പോൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന വേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ നൽകണം.




