09 March, 2026 06:59:51 PM


സൗജന്യ തൊഴിൽ പരിശീലനം; അപേക്ഷ ക്ഷണിച്ചു



കോട്ടയം: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പാക്കുന്ന സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ കൗശല്യ യോജന ( ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോമോട്ടീവ് ബോഡി റിപ്പയർ ടെക്‌നീഷ്യൻ, മൾട്ടി സ്‌കിൽ ടെക്‌നീഷ്യൻ - ഹോം അപ്ലയൻസ് എന്നീ മൂന്ന് മാസം ദൈർഘ്യമുള്ള കോഴ്‌സുകളിലാണ് പരിശീലനം. വെള്ളൂരിലെ റവറന്റ് ഫാദർ ഗീവർഗീസ് മെമ്മോറിയൽ വി.എച്ച്.എസ്.സി. ക്യാമ്പസിലാണ് പരിശീലനം നടത്തുന്നത്. 18-30 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 7907190656, 8281567197.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932