26 September, 2025 07:18:56 PM


പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തറ്റിക് ടെക്‌നീഷ്യന്‍ ഒഴിവ്; ഒക്ടോബര്‍ 6ന് അഭിമുഖം



കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയിലെ ലിംബ് ഫിറ്റിംഗ് സെന്ററിലേയ്ക്ക്  പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തറ്റിക് ടെക്‌നീഷ്യന്‍ തസ്തികയില്‍ എച്ച്.എം.സി. മുഖാന്തിരം ദിവസവേതന (800രൂപ) വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഒക്ടോബര്‍ ആറിന് രാവിലെ 11ന്് ആശുപത്രി ഓഫീസില്‍ വച്ചാണ്് അഭിമുഖം. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, അവയുടെ പകര്‍പ്പ്, അപേക്ഷ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. രണ്ട്് ഒഴിവുകളാണുള്ളത്. യോഗ്യത: പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തറ്റിക് ടെക്‌നോളജിയില്‍ ഡിഗ്രി/ഡിപ്‌ളോമ, ആര്‍.സി.ഐ. രജിസ്‌ട്രേഷന്‍. തതുല്യ യോഗ്യതയപുള്ളവര്‍ക്കും അപേക്ഷിക്കാം. വിശദവിവരത്തിന് ഫോണ്‍: 04822 215154.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953