30 December, 2025 07:40:18 PM
സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ്: അപേക്ഷ ക്ഷണിച്ചു

കോട്ടയം: മാഞ്ഞൂര്‍ ക്ഷീര വികസന യൂണിറ്റിന്റെ പരിധിയില്‍ ക്ഷീര കര്‍ഷകര്‍ക്കായി നടപ്പിലാക്കുന്ന സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കാണക്കാരി, മാഞ്ഞൂര്‍, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് 2025 ഏപ്രില്‍ ഒന്നിനു ശേഷം കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്തതിനുള്ള ധനസഹായം നല്‍കുന്നതാണ് പദ്ധതി.
അപേക്ഷയോടൊപ്പം ഇന്‍ഷുറന്‍സ് സ്ഥാപനത്തിനു പണം അടച്ച രസീത്, കന്നുകാലി ഇന്‍ഷുറന്‍സ്, ഗുണഭോക്താവിന്റെ അധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ നല്‍കണം. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 20ന് മുന്‍പ് കാണക്കാരി,മാഞ്ഞൂര്‍, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന സംഘങ്ങളില്‍ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് അടുത്തുള്ള ക്ഷീര സംഘത്തിലോ മാഞ്ഞൂര്‍ ക്ഷീര വികസന യൂണിറ്റിലോ ബന്ധപ്പെടണം. ഫോണ്‍: 04829-243878.





