06 February, 2026 03:56:47 PM
നാഷണൽ യൂത്ത് സെമിനാർ: അപേക്ഷകൾ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി അവസാനവാരം തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള 18-40 വയസ് പ്രായമുള്ളവർക്ക് ഫെബ്രുവരി 18നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷിക്കാം. അക്കാദമിക്്, അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയവർക്ക് മുൻഗണന. 'യൂത്ത് വെൽബിയിങ് ആൻഡ് ലൈഫ്സ്റ്റൈൽ ട്രാൻസ്ഫോർമേഷൻസ്: എമെർജിങ് ട്രെൻഡ്‌സ്, പ്രോസ്പെക്ട്‌സ് ആൻഡ് ചാലഞ്ചസ്'എന്നതാണ് സെമിനാർ വിഷയം. പ്രബന്ധം അവതരിപ്പിക്കാൻ താല്പര്യമുള്ളവർ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം നൽകണം. അപേക്ഷകൾ ksycyouthseminar@gmail.com എന്ന മെയിൽ ഐ.ഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ പി.എം. ജി. തിരുവനന്തപുരം-33 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നൽകാം. ഫോൺ: 8086987262, 0471-2308630.
(കെ.ഐ.ഒ.പി.ആർ 253/2026)




