13 October, 2025 07:14:16 PM


പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്; അപേക്ഷ ക്ഷണിച്ചു



കോട്ടയം: വിവിധ പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്ന പ്രത്യേക പ്രോത്സാഹന സമ്മാനപദ്ധതി (Special Incentive Scheme for SC Students) പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി 2025-26 വര്‍ഷത്തേക്കുള്ള ഒന്നാംഘട്ട അപേക്ഷകള്‍ ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടല്‍ മുഖേന ക്ഷണിച്ചു. അപേക്ഷകള്‍ നല്‍കുന്നതിനുള്ള അവസാന തീയതി - ഡിസംബര്‍ 31. ഇ-ഗ്രാന്റ്സ് പ്രൊഫൈല്‍ മുഖേന വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍:0481 2562503(ജില്ലാ പട്ടികജാതി വികസന ഓഫീസ്),0471 2737251,2737252. ഇമെയില്‍: egrantz.sc@gmail.com


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294