23 March, 2017 05:28:35 PM
ആത്മ പദ്ധതി: വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ
കോട്ടയം: ജില്ലാ കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആത്മ പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജില്ലാ ടെക്‌നോളജി മാനേജര്‍, ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കൃഷി അനുബന്ധ മേഖലകളായ അഗ്രിക്കള്‍ച്ചര്‍, മൃഗ സംരക്ഷണം, ക്ഷീര വികസനം, ഫിഷറീസ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദമാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്. പ്രതിമാസ വേതനം 25000 രൂപ. താല്പര്യമുളള മാര്‍ച്ച് 29 രാവിലെ 11 ന് കളക്‌ട്രേറ്റ് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആത്മ ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്റര്‍വ്യൂവില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനല്‍ പകര്‍പ്പും സഹിതം ഹാജരാകണം.