21 March, 2017 09:42:13 PM
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു
ദില്ലി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നു. ജൂലൈ ഒന്നു മുതല്‍ നിബന്ധന നിലവില്‍ വരുമെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ധനകാര്യ ബില്ലില്‍ ഭേദഗതിയായാണ് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
പുതിയ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകും. ശമ്പളമടക്കമുള്ള പണമിടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നിലവില്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് സൗകര്യമുണ്ടെങ്കില്‍ മാത്രം ആധാര്‍ നല്‍കിയാല്‍ മതി.