16 March, 2017 11:35:05 PM


എംപ്ലോയബിലിറ്റി സെന്‍ററില്‍ ഇന്റര്‍വ്യൂ 20ന്

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  ഒഴിവുകളിലേക്കുളള ഇന്റര്‍വ്യൂ മാര്‍ച്ച്  20 ന് നടക്കും. അഡ്മിന്‍ എക്‌സിക്യൂട്ടീവ്- എം.ബി.എ, എസ്റ്റേറ്റ് മാനേജര്‍, എച്ച്.ആര്‍ മാനേജര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍,  കണ്ടന്റ് ഡെവലപ്പര്‍- എം.എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കോപ്പി എഡിറ്റര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, പ്രോഡക്ട് എക്‌സിക്യൂട്ടീവ്, ടീം ലീഡര്‍, ഷോറൂം മാനേജര്‍ എന്നീ തസ്തികകളിലേക്കുളള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയബിലിറ്റി സെന്ററില്‍ മുന്‍കൂട്ടി പേരി രജിസ്റ്റര്‍ ചെയ്യണം. 250 രൂപയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10 ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  എത്തണം. ഫോണ്‍ - 0481-2563451, 9961760233, 9605774946



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K