16 March, 2017 11:33:28 PM
വെറ്ററിനറി ഡോക്ടര്‍ അഭിമുഖം 24ന്
കോട്ടയം: ജില്ലയില്‍ ളാലം, വാഴൂര്‍, ഏറ്റുമാനൂര്‍, മാടപ്പള്ളി, കടുത്തുരുത്തി എന്നീ ബ്ലോക്കുകളില്‍ രാത്രികാല അത്യാവശ്യ വെറ്ററിനറി സേവനം നല്‍കുന്നതിന് കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുളളവര്‍ ബയോഡാറ്റ, യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം മാര്‍ച്ച് 24 രാവിലെ 10 ന് കോട്ടയം കളക്‌ട്രേറ്റിലുളള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0481 2563726