16 March, 2017 11:32:35 PM
ഹിന്ദി ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍
പത്തനംതിട്ട: ബി.എഡിന് പകരം യോഗ്യതയായി പി.എസ്.സി അംഗീകരിച്ചിട്ടുളള ഹിന്ദി ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദിയിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പ്രവീണ്‍, സാഹിത്യാചാര്യ എന്നീ യോഗ്യതകളില്‍ ഏതെങ്കിലും ഉളളവര്‍ക്ക് അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയില്‍ പട്ടികജാതി/പട്ടിക വര്‍ഗ്ഗ മറ്റര്‍ഹ വിഭാഗക്കാര്‍ ഒഴികെ ഉള്ളവര്‍ 0202-01-102-92 (മറ്റ് ഇനങ്ങളില്‍ നിന്നുള്ള വരവുകള്‍) എന്ന ശീര്‍ഷകത്തില്‍ അടച്ച അഞ്ച് രൂപ ട്രഷറി ചെലാനും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം സര്‍ക്കാര്‍ മെറിറ്റ് ക്വാട്ടയിലേക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിലാസത്തിലും മാനേജ്‌മെന്റ് മെറിറ്റ് ക്വാട്ടയിലേക്കുള്ള അപേക്ഷകള്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട - 691523 എന്ന വിലാസത്തിലും അയക്കണം. ഫോണ്‍ : 04734-226028, 9446321496