14 March, 2017 09:27:29 PM
കുട്ടികള്‍ക്ക് രോഗപ്രതിരോധ കുത്തിവയ്പുകള്‍
കോട്ടയം: ആരോഗ്യ- കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രോഗപ്രതിരോധ കുത്തിവയ്പുകള്‍ ഓര്‍ഫണേജ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കുത്തിവയ്പുകള്‍ നല്‍കാന്‍ തയ്യാറാകാത്ത സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുളള പശ്ചാത്തലത്തില്‍ കുട്ടികളെ സംരക്ഷിക്കുന്ന എല്ലാ സ്ഥാപനങ്ങളും അവര്‍ക്ക് രോഗപ്രതിരോധ കുത്തിവയ്പുകള്‍ നടത്തണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.