14 March, 2017 09:25:45 PM
എച്ച്.എസ്.എ കരാര്‍ നിയമനം
കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിനു കീഴില്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ ഗേള്‍സ് റസിഡന്‍ഷ്യന്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുളള എച്ച്.എസ്.എ -ഇംഗ്ലീഷ്, റസിഡന്‍സ് ട്യൂട്ടര്‍ എന്നീ തസ്തികകളിലേക്കും അടുത്ത അധ്യായന വര്‍ഷം ഉണ്ടാകാനിടയുളള മലയാളം, ഹിന്ദി, കണക്ക്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുളള എച്ച്.എസ്.എ ഒഴിവുകളിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട തസ്തികകള്‍ക്ക് പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുളളവരെയാണ് പരിഗണിക്കുക. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കരാര്‍ കാലയളവില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സ്‌കൂളില്‍ ഏല്‍പ്പിക്കണം. കരാര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കു മാത്രമേ അത് തിരികെ നല്‍കുകയുള്ളൂ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 29,200 രൂപ നിരക്കില്‍ വേതനം ലഭിക്കും. നിശ്ചിത യോഗ്യതയും അദ്ധ്യാപന നൈപുണ്യവുമുളള പട്ടിക വര്‍ഗ്ഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക വെയിറ്റേജ് ലഭിക്കും. താത്പര്യമുളളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം മാര്‍ച്ച് 21ന് വൈകിട്ട് അഞ്ചിനകം പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, രണ്ടാം നില, മിനി സിവില്‍ സ്റ്റേഷന്‍, കാഞ്ഞിരപ്പള്ളി പി.ഒ, പിന്‍ 686507 എന്ന വിലാസത്തില്‍ ലഭ്യമാക്കിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ 04828 202751 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.