10 March, 2017 10:06:48 PM
ഗോള്‍ഡ് ലോണിന് പണമായി ഇനി 20,000 രൂപയിലധികം ലഭിക്കില്ല
മുംബൈ: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ഗോള്‍ഡ് ലോണിന് പണമായി ഇനി 20,000 രൂപയിലധികം നല്‍കാന്‍ പാടില്ല. 20,000 രൂപയില്‍ കൂടുതലുള്ള തുകയാണ് വായ്പ അനുവദിക്കുന്നതെങ്കില്‍ ചെക്കായോ മറ്റോ തുക നല്‍കണം. നേരത്തെ ഒരു ലക്ഷം രൂപ വരെ പണമായി നല്‍കാമായിരുന്നു. ഇതിനാണ് മാറ്റം വന്നത്.
നോട്ട് അസാധുവാക്കിലിനുശേഷം ഭേദഗതി ചെയ്ത ആദായ നികുതി നിയമത്തിലെ പ്രത്യേക വകുപ്പ് പ്രകാരം പണമായി കൈകാര്യം ചെയ്യുന്ന തുക 20,000 രൂപയായി സര്‍ക്കാര്‍ കുറച്ചിരുന്നു. അതിനെ തുടര്‍ന്നാണ് സ്വര്‍ണപ്പണയ വായ്പയുടെ കാര്യത്തിലും ഇത് ബാധകമാക്കിയത്.