02 March, 2017 05:17:51 PM
റോഡ് സുരക്ഷ: അദ്ധ്യാപകര്‍ക്ക് പരിശീലനം
കോട്ടയം : നാറ്റ്പാകിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'റോഡ് സുരക്ഷാ വിദ്യാഭ്യാസം വിദ്യാലയങ്ങളിലൂടെ' എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അദ്ധ്യാപകര്‍ക്കുളള ദ്വിദിന പരിശീലനം വെള്ളിയാഴ്ച ആരംഭിക്കും. കോട്ടയം ഐ.എം.എ ഹാളില്‍ നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം രാവിലെ 9.45 ന് ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്‍ നിര്‍വ്വഹിക്കും. നാറ്റ്പാക് ഡയറക്ടര്‍ ഡോ. ബി. ജി ശ്രീദേവി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. പ്രേമാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുധ, നാറ്റ്പാക് കണ്‍സള്‍ട്ടന്റ് റ്റി.വി സതീഷ്, കണ്‍സള്‍ട്ടറ്റ് റ്റി. വി ശശികുമാര്‍ സയന്റിസ്റ്റ് സുബിന്‍ ബി എന്നിവര്‍ സംസാരിക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുളള 100 അദ്ധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്.