02 March, 2017 05:15:42 PM
ശുചിത്വ മിഷനില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ ഒഴിവ്
കോട്ടയം : ജില്ലാ ശുചിത്വ മിഷനില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ ആറ് ഒഴിവുകളുണ്ട്. ഇതില്‍ മൂന്ന് ഒഴിവുകളിലേക്ക് എം.എസ്. ഡബ്ല്യു. അല്ലെങ്കില്‍ ബിരുദാനന്തര ബിരുദത്തിനു മുകളില്‍ യോഗ്യതയുള്ളവരേയും മറ്റ് മൂന്ന് ഒഴിവുകളിലേക്ക് ബിരുദ യോഗ്യത ഉളളവരേയുമാണ് പരിഗണിക്കുക. ശുചിത്വ മാലിന്യ സംസ്‌ക്കരണ മേഖലകളില്‍ വിവര-വിജ്ഞാന വ്യാപനപ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ളവര്‍ക്കും കോട്ടയം, പാലാ, വൈക്കം നഗരസഭാ പ്രദേശങ്ങളിലുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. ദിവസ വേതന അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേയ്ക്കാണ് നിയമനം. താത്പര്യമുളളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വ മിഷന്‍, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്‌സ്, മുട്ടമ്പലം പി.ഒ. കഞ്ഞിക്കുഴി - 686004 എന്ന വിലാസത്തില്‍ മാര്‍ച്ച് 10നകം ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2573606.