02 March, 2017 05:14:24 PM


പാരാ ലീഗല്‍ വോളണ്ടിയര്‍മാര്‍ക്ക് ശില്പശാല

കോട്ടയം : അന്താരാഷ്ട്ര വനിതാദിന സന്ദേശത്തിന്റെ പ്രചരാണാര്‍ത്ഥം സാമൂഹ്യ നീതി വകുപ്പും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ചേര്‍ന്ന് പാരാ ലീഗല്‍ വോളണ്ടിയര്‍മാര്‍ക്കായി ഇന്ന് (മാര്‍ച്ച് 3) ശില്പശാല നടത്തും. ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ശില്പശാല സബ് ജഡ്ജ് എ.ഇജാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. ഷീജാ അനില്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എസ്.എന്‍ ശിവന്യ, ജൂനിയര്‍ സൂപ്രണ്ട് പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിക്കും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗീക അതിക്രമങ്ങള്‍ തടയുന്ന നിയമം സംബന്ധിച്ച് അഡ്വ. സിന്ധു ഗോപാലകൃഷ്ണന്‍, ലൈംഗീക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം സംബന്ധിച്ച് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി. ജെ ബിനോയ്, ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം സംബന്ധിച്ച് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍ ശ്രീദേവി എന്നിവര്‍ ക്ലാസ്സെടുക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K