02 March, 2017 05:13:10 PM


മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ്

കോട്ടയം: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുമരകം സെന്റ് ജോണ്‍സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നാളെ (മാര്‍ച്ച് 4) രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മത്സ്യതൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കുന്നു. സുരേഷ് കുറുപ്പ് എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിം അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യാഥിതി ആയിരിക്കും. ക്യാമ്പില്‍ ത്വക്ക് രോഗം, ജനറല്‍ മെഡിസിന്‍, സ്ത്രീ രോഗം, നേത്രവിഭാഗം എന്നിവയില്‍ വിദഗ്ദ്ധരായ  ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K