17 February, 2017 10:50:01 PM


സോഫ്റ്റ്‌സ്‌കില്‍ വികസന പരിശീലനം

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റിനു കീഴിലുളള  തിരുവനന്തപുരത്തെ സൈബര്‍ശ്രീയില്‍ സോഫ്റ്റ്‌സ്‌കില്‍ വികസന പരിശീലനത്തിന് ഫെബ്രുവരി 21 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ 20 നും 26നും ഇടയില്‍ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. ഐ.ടി അധിഷ്ടിതമായ മൂന്ന് മാസത്തെ പരിശീലനത്തില്‍ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍, വ്യക്തിത്വ വികസനം എന്നിവയും ഉള്‍പ്പെടുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമ പാസ്സായവര്‍ക്കും എഞ്ചിനീയറിംഗ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. തിരുവനന്തപുരത്ത് നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 4000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമുളള അപേക്ഷ ഫെബ്രുവരി 21നകം സൈബര്‍ശ്രീ, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി.ബി1/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം -695014 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K