17 February, 2017 10:48:56 PM


എം.ബി.എ അഡ്മിഷന്‍ ആരംഭിച്ചു

ആലപ്പുഴ: കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരികേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി)യില്‍ ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേയ്ക്ക്  അഡ്മിഷന്‍  ആരംഭിച്ചു. ഇതിന്റെ  ഭാഗമായി ഫെബ്രുവരി 23 ന്  രാവിലെ 10 മണിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും നടത്തുന്നതാണ്. 50 ശതമാനം മാര്‍ക്കോടുകൂടി ഡിഗ്രി പരീക്ഷ പാസായവര്‍ക്കും (എസ്.സി/എസ്.റ്റി ക്ക് 40 ശതമാനം മാര്‍ക്ക്, എസ്.ഇ.ബി.സി/ഒ.ബി.സി ക്ക്  48ശതമാനം മാര്‍ക്ക്) അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് ഉള്ളവരും അതിന് അപേക്ഷ സമര്‍പ്പി ച്ചിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഡയറക്ടര്‍,  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി പുന്നപ്ര, അക്ഷര നഗരി, വാടയ്ക്കല്‍ പി. ഒ,  ആലപ്പുഴ- 688003 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0477 2267602, 2617880, 9995092285



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K