17 February, 2017 05:33:26 PM


അധികാരമേൽക്കുന്നതിന്​ മുമ്പ്​ തന്നെ ഉൗർജിത്​ പ​ട്ടേലിന്‍റെ ഒപ്പ്​ 2000 രൂപ നോട്ടിൽ അച്ചടിച്ചു



ദില്ലി: റിസർവ്​ ബാങ്ക്​ ഗവർണറായി അധികാരമേൽക്കുന്നതിന്​ മുമ്പ്​ തന്നെ 2000 രൂപ നോട്ടിൽ ഉൗർജിത്​ പ​ട്ടേലിന്‍റെ ഒപ്പ്​​.  ആഗസ്​റ്റ്​ 22നാണ്​ റിസർവ്​ ബാങ്ക്​ പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്​. അച്ചടി ആരംഭിക്കുമ്പോൾ രഘുറാം രാജനായിരുന്നു റിസർവ്​ ബാങ്ക്​ ഗവർണർ. സെപ്​തംബർ നാലിനാണ്​ പുതിയ ഗവർണറായി ഉൗർജിത്​ പ​ട്ടേൽ ചുമതലയേറ്റത്​. അങ്ങനെയെങ്കിൽ 2000 രൂപ നോട്ടുകളിൽ വരേണ്ടിയിരുന്നത്​ അന്ന്​ റിസർവ്​ ബാങ്ക്​ ഗവർണറായ രഘുറാം രാജന്‍റെ ഒപ്പായിരുന്നു.


ഇൗ വിഷയത്തിൽ വ്യക്​തത വരുത്താൻ റിസർവ്​ ബാങ്കിന്​ പലരും അയച്ച മെയിലുകൾക്ക്​ ഇതുവരെയായിട്ടും ബാങ്ക്​ മറുപടി നൽകിട്ടിയില്ലെന്നതും സംഭവത്തിന്‍റെ ദുരൂഹത വർധിപ്പിക്കുന്നു​. 2000 രൂപ നോട്ടുകൾ അച്ചടിക്കാനുള്ള നടപടികൾ ജൂണിൽ തന്നെ ആരംഭിച്ചതായി സർക്കാർ പാർലമെൻറിൽ വ്യക്​തമാക്കിയിരുന്നു.അച്ചടി തുടങ്ങി ​ആഴ്​ചകൾക്ക്​ ശേഷമാണ്​ റിസർവ്​ ബാങ്ക്​ ഗവർണറായി ഉൗർജിത്​ പ​ട്ടേൽ ചുമതല ഏറ്റെടുത്തിരിക്കുന്നത്​. 


നവംബർ 23ന്​ മാത്രമാണ്​ പുതിയ 500 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചിരിക്കുന്നത്​. നോട്ട്​ പിൻവലിക്കൽ മൂലം ഉണ്ടായ കറൻസി ക്ഷാമത്തിന്​ ഒരു പരിധി വരെ കാരണം 500 രൂപ നോട്ടുകൾ അച്ചടിക്കാൻ വൈകിയതാണ്​. 2000 രൂപ നോട്ടുമായി ബന്ധപ്പെട്ട്​ ഇതിനകം തന്നെ നിരവധി വിവാദങ്ങൾ ഉയർന്ന്​ വന്നു കഴിഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K