15 February, 2017 07:26:24 PM


ഐ.ടി പ്രൊഫഷണല്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

കോട്ടയം: പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയുടെ കോട്ടയം ജില്ലാ/ബ്ലോക്ക്തല പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിലേക്ക് ഐ.ടി പ്രൊഫഷണല്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സിലുളള എഞ്ചിനീയറിംഗ് ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് ഐ.ടി പ്രൊഫഷണല്‍ (കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍) തസ്തികയിലേക്കു വേണ്ട യോഗ്യത. അംഗീകൃത കൊമേഴ്‌സ് ബിരുദവും സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളളവര്‍ക്ക് ബ്ലോക്ക് പഞ്ചായത്തുകളിലെ എം.ഐ.എസ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 22 ന് വൈകുന്നേരം നാലിനകം പ്രോജക്ട് ഡയറക്ടര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത് ഭവന്‍, കോട്ടയം എന്ന വിലാസത്തില്‍  ലഭിച്ചിരിക്കണം.   ഇ-മെയിലില്‍ അപേക്ഷ അയക്കുന്നവര്‍ നിര്‍ദ്ദിഷ്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സ്‌കാന്‍ ചെയ്ത് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2563027     


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K