14 February, 2017 05:27:16 PM
ഏറ്റുമാനൂര്‍ ഗവ. ഐ.ടി.ഐ യില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഇന്റര്‍വ്യൂ
കോട്ടയം: ഏറ്റുമാനൂര്‍ ഗവ. ഐ.ടി.ഐയില്‍ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, സര്‍വേയര്‍ ട്രേഡുകളിലെ ഒരോ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ ഇന്ന് (ഫെബ്രുവരി 15) നടക്കും. ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ് ട്രേഡിലേയ്ക്ക് എന്‍.ടി.സിയും മൂന്ന് വര്‍ഷ പരിചയവും അല്ലെങ്കില്‍ ആര്‍ക്കിടെക്ചറല്‍ ഡിപ്ലോമയും സര്‍വേയര്‍ ട്രേഡിലേയ്ക്ക് എന്‍.ടി.സി യും മൂന്ന് വര്‍ഷ പരിചയവും അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുളളവര്‍ രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0481 2535562