05 February, 2017 01:13:26 AM
ആബി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആം ആദ്മി ബീമാ യോജന (ആബി)പദ്ധതി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2015-16, 16-17 വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരുടെ ഒന്‍പത് മുതല്‍ 12 വരെ (ഐ.ടി.ഐ ഉള്‍പ്പടെ) ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. 1200 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷ ഫോറം അക്ഷയ കേന്ദ്രത്തില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ പ്രഥമാദ്ധ്യാപകന്റെ സാക്ഷ്യപത്രം, ആധാര്‍ നമ്പര്‍, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, പോളിസി സര്‍ട്ടിഫിക്കറ്റ് എന്നിവയ്‌ക്കൊപ്പം പൂരിപ്പിച്ച് ഫെബ്രുവരി 15 നകം അക്ഷയ കേന്ദ്രത്തില്‍ നല്‍കണം. 15 രൂപയാണ് അപേക്ഷ ഫീസ്.