31 January, 2017 06:53:17 PM


കുടിവെള്ള ലോറികള്‍ നിരീക്ഷിക്കാന്‍ ജി.പി.എസ് സംവിധാനം

കോട്ടയം: ജില്ലയില്‍ വരള്‍ച്ച സമയത്ത് കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികള്‍ നിരീക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതിനായി കുടിവെള്ള ലോറികളില്‍ ജി.പി.എസ് ഘടിപ്പിക്കും. പരിചയ സമ്പന്നരായ സ്ഥാപനങ്ങളെ ജി.പി.എസ് ഘടിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഏര്‍പ്പെടുത്തുന്നതിനുളള നീക്കത്തിലാണ് ജില്ലാ  ഭരണകൂടം.  മാസ വാടക നിരക്കില്‍ ഈ പ്രവൃത്തി ചെയ്യാന്‍ താല്പര്യമുളള സ്ഥാപനങ്ങള്‍ ഫെബ്രുവരി ആറ് രാവിലെ 11 നകം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2564800     



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K