31 January, 2017 06:50:58 PM
സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ പ്രവേശനം; തെരഞ്ഞെടുപ്പ് ഫെബ്രുവരി 9ന്
കോട്ടയം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്കൂള്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേയ്ക്കും കേന്ദ്രീകൃത സ്പോര്‍ട്‌സ് ഹോസ്റ്റലുകളിലേയ്ക്കും 2017-18 അദ്ധ്യയനവര്‍ഷം ഏഴ്, എട്ട് ക്ലാസ്സുകളിലേയ്ക്ക് (ഇംഗ്ലീഷ്, മലയാളം മീഡിയം) പ്രവേശനം നല്‍കുന്നിന് കോട്ടയം, ഇടുക്കി ജില്ലകളിലെ കായിക താരങ്ങള്‍ക്കുളള തെരഞ്ഞെടുപ്പ് ഫെബ്രുവരി ഒന്‍പത് രാവിലെ 8.30ന് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും.
അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ഹാന്റ്‌ബോള്‍, ഫുട്‌ബോള്‍, നീന്തല്‍, ബോക്‌സിംഗ്, കബഡി, ഖോ-ഖോ, തയ്ഖ്വണ്‍ഡോ, ജൂഡോ, ഫെന്‍സിംഗ്, ആര്‍ച്ചറി, റെസ്‌ലിംഗ്, കനോയിംഗ്&കയാക്കിംഗ്, റോവിംഗ്, സൈക്കിളിംഗ് എന്നീ കായിക ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെയ്റ്റ്‌ലിഫ്റ്റിംഗ് ഇനത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രവുമായിരിക്കും സെലക്ഷന്‍ നടത്തുക. കായിക താരങ്ങള്‍ 2003 ജനുവരി ഒന്നിന് ശേഷം ജനിച്ചവരാകണം.
ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും സംസ്ഥാന മത്സരങ്ങളില്‍ 1, 2, 3 സ്ഥാനം നേടിയവര്‍ക്കും ഒമ്പതാം ക്ലാസ്സില്‍ പ്രവേശനം അനുവദിക്കും. താല്‍പ്പര്യമുള്ള കോട്ടയം, ഇടുക്കി ജില്ലകളിലെ കായിക താരങ്ങള്‍ സ്‌പോര്‍ട്‌സ് കിറ്റ്, വയസ്സ് തെളിയിക്കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ജെ.ജി പാലയ്ക്കലോടി അറിയിച്ചു. ഫോണ്‍ 0481-2563825