29 January, 2017 04:18:02 PM
പുതിയ രൂപത്തില്‍ ആയിരം രൂപ നോട്ട് ഉടന്‍ മടങ്ങിയെത്തിയേക്കും
ദില്ലി: ആയിരം രൂപ നോട്ട് മടങ്ങിയെത്തുമെന്നു റിപ്പോർട്ട്. പുതിയ സുരക്ഷാ ക്രമീകരണത്തിലും രൂപകല്‍പ്പനയിലും ഏതാനും ആഴ്ചകൾക്കുള്ളിൽ നോട്ടുകൾ ബാങ്കുകളിലെത്തിയേക്കുമെന്നാണ് സൂചന. പുതിയ നിറത്തിലുള്ള നോട്ടിന്‍റെ രൂപകല്‍പ്പന നടന്നു വരികയാണെന്ന് റിസര്‍വ്വ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
ആയിരം രൂപ നോട്ട് വിപണിയിലെത്തുന്നതോടെ നിലവിലുള്ള പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. അതിനിടെ 10, 20, 50, 100, 1000 രൂപാ നോട്ടുകളുടെ പുതിയ രൂപം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നോട്ടു നിരോധനത്തിനു മുമ്പ് എടിഎമ്മുകളിൽ പ്രതിദിനം നിറച്ചിരുന്നത് 13,000 കോടി രൂപയായിരുന്നു. ഇപ്പോൾ 12,000 കോടി രൂപ നിറയ്ക്കാൻ കഴിയുന്നുണ്ട്.