25 January, 2017 07:05:46 PM
ലഘു വ്യവസായ യോജന വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന മൂന്ന് ലക്ഷം രൂപ പദ്ധതി തുകയുളള ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ തൊഴില്‍ രഹിതരായ പട്ടികജാതിയില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 50 നും മദ്ധ്യേ പ്രായമുളളവരുമായിരിക്കണം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 98,000 രൂപയും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയില്‍ കവിയാന്‍ പാടില്ല. മേല്‍ പറഞ്ഞ പദ്ധതിപ്രകാരം അനുവദനീയമായ വായ്പാ തുക വിനിയോഗിച്ച് വിജയ സാദ്ധ്യതയുളള സ്വയം തൊഴില്‍ സംരംഭത്തിലും (കൃഷി ഭൂമി വാങ്ങല്‍/മോട്ടാര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്‍ നിബന്ധനകള്‍ക്ക് വിധേയമായി ഉദ്യോസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. കോര്‍പ്പറേഷനില്‍ നിന്ന് ഏതെങ്കിലും സ്വയം തൊഴില്‍ വായ്പ ലഭിച്ചവര്‍ (മൈക്രോ ക്രെഡിറ്റ് ലോണ്‍/മഹിളാ സമൃദ്ധീ യോജന ഒഴികെ) വീണ്ടും അപേക്ഷിയ്ക്കുവാന്‍ അര്‍ഹരല്ല. താല്പര്യമുളളവര്‍ അപേക്ഷഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോട്ടയം നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.