19 January, 2017 12:42:08 PM


30,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു




ദില്ലി: 30,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 50,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കു മാത്രമാണ് പാന്‍ കാര്‍‍‍ഡ് നിര്‍ബന്ധം.


നിശ്ചിത പരിധിക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് കാഷ് ഹാന്‍ഡലിംഗ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നതും സര്‍ക്കാര്‍ പരിഗണനയിലാണ്. 30,000ത്തില്‍ അധികമുള്ള മര്‍ച്ചന്റ് പെയ്മെന്റുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയേക്കും. പണരഹിത സമ്ബദ് വ്യവസ്ഥ സൃഷ്ടിക്കാന്‍ ഈ നടപടികള്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടികളെന്നാണ് വിലയിരുത്തല്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K