18 January, 2017 05:33:43 PM
അതിവേഗം വളരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുമ്പിൽ തന്നെയെന്ന് യുഎൻ
ദില്ലി: അതിവേഗം വളരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുമ്പിൽ തന്നെ തുടരുമെന്ന് യുഎൻ. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ഇക്കണോമിക് സിറ്റുവേഷന്‍ ആന്റ് പ്രോസ്പെക്ടസ്-2017 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.7 ശതമാനം വളര്‍ച്ച നേടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 6.6 ആയിരിക്കുമെന്നായിരുന്നു ഐ എം എഫിന്റെ റിപ്പോർട്ട്. എന്നാൽ 2017 ഇൽ ഇത് 7.2 ലെത്തും . 2018 ആകുമ്പോഴേക്കും വളർച്ച 7.7 നിരക്കിലെത്തുകയും ചൈനയെ ബഹുദൂരം പിന്നിലാക്കുകയും ചെയ്യുമെന്നും 2018 ൽ ചൈനയുടെ വളർച്ച 6.0 ശതമാനമായി കുറയുമെന്നും ഐ എം എഫ് വ്യക്തമാക്കിയിരുന്നു.
നോട്ട് നിരോധനം ഇന്ത്യയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗ് വ്യക്തമാക്കിയിരുന്നു. എന്നാൽ ആദ്യം ഒരു മാന്ദ്യമുണ്ടാകുമെങ്കിലും പിന്നീട് സമ്പദ് രംഗത്ത് കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് നോട്ട് നിരോധനത്തെ അനുകൂലിക്കുന്ന സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നത്.