10 January, 2017 05:42:22 PM
1500 പഞ്ചായത്തുകളിലേക്ക് ബിഎസ്‌എന്‍എല്‍ ഇന്‍റര്‍നെറ്റ് എത്തിക്കും
ഗുവഹാത്തി: ഇന്ത്യയെ ഡിജിറ്റലാക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് പിന്തുണയുമായി ബിഎസ്‌എന്‍എല്‍. ഇന്ത്യയിലെ 1500 ഗ്രാമപഞ്ചായത്തുകളിലേക്ക് ഇന്റര്‍നെറ്റ് സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് ബിഎസ്‌എന്‍എല്‍. ഗ്രാമങ്ങളിലെ വിവര സാങ്കേതിക ബന്ധം മെച്ചപ്പെടുത്തുകയെന്നതാണ് ബിഎസ്‌എന്‍എല്ലിന്റെ ലക്ഷ്യം. അസമിലെ 1500 ഗ്രാമപഞ്ചായത്തുകള്‍ ഒപ്ടിക്കല്‍ ഫൈബറിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിയിലൂടെയാണ് ഇതിന്‍റെ തുടക്കം.
ഇതു പ്രകാരം അയ്യായിരത്തി ഇരുന്നൂറ് കിലോമീറ്ററാണ് ഒഎഫ്സി കേബിള്‍ ലഭ്യമാക്കേണ്ടത്. അസമിലെ എഴുപതു ശതമാനം പ്രദേശങ്ങളിലും പദ്ധതി പ്രകാരം ഇന്‍ന്റെര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുന്നതാണെന്ന് ബിഎസ്‌എന്‍എല്‍ അധികൃതര്‍ പറഞ്ഞു. കാംരൂപ് ജില്ലയിലെ ക്ഷേത്രി ഗാവോന്‍ പഞ്ചായത്താണ് പദ്ധതി പ്രകാരം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗ്രാമമാകുക. ബിഎസ് എന്‍എല്‍ പൊതു സ്ഥലങ്ങളില്‍ മൂവായിരം ഹോട്ട്സ്പോട്ട് സൗകര്യവും ലഭ്യമാക്കുന്നുണ്ട്.
ഉയര്‍ന്ന വേഗതയിലുള്ള സേവനങ്ങള്‍ ഗുവഹാത്തിയില്‍ മാര്‍ച്ചോടു കൂടി ലഭ്യമാക്കുമെന്നും ബിഎസ്‌എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ കൂട്ടിചേര്‍ത്തു. എസ്ബിഐയുമായി ചേര്‍ന്ന് മോബിക്യാഷ് എന്ന ബാങ്കിങ്ങ് ആപ്ലിക്കേഷന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഎസ്‌എന്‍എല്‍. സര്‍ക്കാര്‍ സഹായത്തോടു കൂടി ഗ്രാമീണ മേഖലയിലെ 65000 ആളുകളെ ഡിജിറ്റല്‍ ഇടപാട് നടത്തുവാന്‍ പരിശീലനം നല്‍കുവാനും ബിഎസ്‌എന്‍എല്‍ തീരുമാനിച്ചിട്ടുണ്ട്.