05 January, 2017 05:29:29 PM
ഓരുജല മത്സ്യകൃഷിക്ക് അപേക്ഷിക്കാം
കോട്ടയം: ഓരുജല മത്സ്യകൃഷി ചെയ്യുന്നതിനുളള മത്സ്യകുളങ്ങളുടെ നിര്‍മ്മാണം, പുനരുദ്ധാരണം എന്നീ പദ്ധതികള്‍ക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമുകള്‍ സിഎംഎസ് കോളേജിനു സമീപം പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കരമടച്ച രസീതിന്റെ പകര്‍പ്പ് സഹിതം ജനുവരി 13 നകം നല്‍കണം.