05 January, 2017 05:27:53 PM
ചില്‍ഡ്രന്‍സ് ഹോമില്‍ കരാര്‍ നിയമനം
കോട്ടയം: ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുട്ടികളെ പരിചരിക്കുന്നതിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും മുന്‍പരിചയവും എട്ടാം ക്ലാസ് യോഗ്യതയുമുളളവര്‍ക്ക് അപേക്ഷിക്കാം. വയസ്സ്, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുളള അപേക്ഷ ജനുവരി 15ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സൂപ്രണ്ട്, ഗവ. ചില്‍ഡ്രന്‍സ് ഹോം, കോട്ടയം, തിരവഞ്ചൂര്‍ പി.ഒ, പിന്‍- 686 019 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2770530 എന്ന നമ്പരില്‍ ബന്ധപ്പെടണം.